ചുമര്‍ചിത്രം
ഇന്നുരാവിലെ വരെ
വഴിപോക്കരാരും
ഈ ചുമരിനെ
തീരെ ശ്രദ്ധിച്ചിരുന്നില്ല.
പഴകിമങ്ങിയ നോട്ടീസുകളും
പരസ്യങ്ങളും
പണ്ടാരോ പകര്‍ത്തിയ
കുറെ മുദ്രാവാക്യങ്ങളും
മാത്രം.
ജാക്സണ്‍ പോളോക് വരച്ച
ആധുനിക ചിത്രങ്ങള്‍
നിങ്ങള്‍ കണ്ടുകാണും.
നിലത്തിട്ട കാന്‌വാസില്‍
പല നിറങ്ങളില്‍
ചായങ്ങള്‍ വലിച്ചെറിഞ്ഞും
ഇറ്റിറ്റുവീഴ്തിയും രൂപപ്പെട്ടവ.
കോടികള്‍ വിലയുള്ളവ.
ചുമരിലെ പുതിയ ചിത്രം നോക്കൂ.
ഇതു തീര്‍ക്കാന്‍
ഒരു നിമിഷമേ വേണ്ടിവന്നുള്ളു.
ഒരു ഫ്ലാഷുകൊണ്ട്
ഒരു കളര്‍ ഫോട്ടോ
ഒരുക്കുന്നപോലെ.
ഇതിന്
ഫോട്ടോഗ്രാഫിയുടേയും
പോളോക്കിന്റെയും
ടെക്നിക്കുകളുപയോഗിച്ചു.
ആദ്യം
പഴകാലഫ്ലാഷുകള്‍ പോലെ
രാസസമ്മിശ്രത്തിന്റെ
ഒരു വിസ്ഫോടനം.
ഇനാമല്‍ നിറങ്ങള്‍ക്കു പകരം
ചുമരിലെറിഞ്ഞത്
ഓര്‍ഗാനിക് നിറങ്ങള്‍,
ബയോഡിഗ്രേഡബിള്‍ ചായങ്ങള്‍.
തണ്ണിമത്തന്റെ
ഹൃദയത്തിന്റെ ചുവപ്പും,
തോടിന്റെ പച്ചയും,
അങ്ങുമിങ്ങും
കുരുക്കളുടെ കറുപ്പും.
പല പച്ചകളുണ്ട്.
അച്ചിങ്ങപ്പയറിന്റെ,
ക്യാബേജിന്റെ,
പലതരം പച്ചമുളകിന്റെ.
തണ്ണിമത്തനും തക്കാളിയുമൊപ്പം
രക്തത്തിന്റെയും ചുവപ്പ്.
ഇടക്കിടെ പരന്നുകാണുന്നത്
തലച്ചോറുകളുടെ നിറമാണ്.
ഒരേ നിറമെങ്കിലും
ഒന്നില്‍ കുത്തിനിറച്ചിരുന്നത്
മതഭ്രാന്തരുടെ പ്രചരണങ്ങളും,
വാഗ്ദാനങ്ങളും.
വേറൊന്നില്‍ നിറഞ്ഞിരുന്നത്
പച്ചക്കറികള്‍ വിറ്റ്
കുടുംബം പോറ്റാനുള്ള ആകാംക്ഷ.
പക്ഷേ പടത്തില്‍
നിങ്ങള്‍ക്കത് കാണാനാവില്ല.
ഇതു ജീവനില്‍ ചാലിച്ച ചിത്രം.
ചായങ്ങളുണങ്ങുംതോറും,
നിറങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന
ജീവനുള്ള രചന.
ഈ ചിത്രം
വില്‍പനയ്ക്കല്ല.
ഇതിന്റെ വില
രചനതീരും മുമ്പേ
കൊടുത്തുകഴിഞ്ഞിരുന്നു.
വഴിപോക്കരാരും
ഈ ചുമരിനെ
തീരെ ശ്രദ്ധിച്ചിരുന്നില്ല.
പഴകിമങ്ങിയ നോട്ടീസുകളും
പരസ്യങ്ങളും
പണ്ടാരോ പകര്‍ത്തിയ
കുറെ മുദ്രാവാക്യങ്ങളും
മാത്രം.
ജാക്സണ്‍ പോളോക് വരച്ച
ആധുനിക ചിത്രങ്ങള്‍
നിങ്ങള്‍ കണ്ടുകാണും.
നിലത്തിട്ട കാന്‌വാസില്‍
പല നിറങ്ങളില്‍
ചായങ്ങള്‍ വലിച്ചെറിഞ്ഞും
ഇറ്റിറ്റുവീഴ്തിയും രൂപപ്പെട്ടവ.
കോടികള്‍ വിലയുള്ളവ.
ചുമരിലെ പുതിയ ചിത്രം നോക്കൂ.
ഇതു തീര്‍ക്കാന്‍
ഒരു നിമിഷമേ വേണ്ടിവന്നുള്ളു.
ഒരു ഫ്ലാഷുകൊണ്ട്
ഒരു കളര്‍ ഫോട്ടോ
ഒരുക്കുന്നപോലെ.
ഇതിന്
ഫോട്ടോഗ്രാഫിയുടേയും
പോളോക്കിന്റെയും
ടെക്നിക്കുകളുപയോഗിച്ചു.
ആദ്യം
പഴകാലഫ്ലാഷുകള്‍ പോലെ
രാസസമ്മിശ്രത്തിന്റെ
ഒരു വിസ്ഫോടനം.
ഇനാമല്‍ നിറങ്ങള്‍ക്കു പകരം
ചുമരിലെറിഞ്ഞത്
ഓര്‍ഗാനിക് നിറങ്ങള്‍,
ബയോഡിഗ്രേഡബിള്‍ ചായങ്ങള്‍.
തണ്ണിമത്തന്റെ
ഹൃദയത്തിന്റെ ചുവപ്പും,
തോടിന്റെ പച്ചയും,
അങ്ങുമിങ്ങും
കുരുക്കളുടെ കറുപ്പും.
പല പച്ചകളുണ്ട്.
അച്ചിങ്ങപ്പയറിന്റെ,
ക്യാബേജിന്റെ,
പലതരം പച്ചമുളകിന്റെ.
തണ്ണിമത്തനും തക്കാളിയുമൊപ്പം
രക്തത്തിന്റെയും ചുവപ്പ്.
ഇടക്കിടെ പരന്നുകാണുന്നത്
തലച്ചോറുകളുടെ നിറമാണ്.
ഒരേ നിറമെങ്കിലും
ഒന്നില്‍ കുത്തിനിറച്ചിരുന്നത്
മതഭ്രാന്തരുടെ പ്രചരണങ്ങളും,
വാഗ്ദാനങ്ങളും.
വേറൊന്നില്‍ നിറഞ്ഞിരുന്നത്
പച്ചക്കറികള്‍ വിറ്റ്
കുടുംബം പോറ്റാനുള്ള ആകാംക്ഷ.
പക്ഷേ പടത്തില്‍
നിങ്ങള്‍ക്കത് കാണാനാവില്ല.
ഇതു ജീവനില്‍ ചാലിച്ച ചിത്രം.
ചായങ്ങളുണങ്ങുംതോറും,
നിറങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന
ജീവനുള്ള രചന.
ഈ ചിത്രം
വില്‍പനയ്ക്കല്ല.
ഇതിന്റെ വില
രചനതീരും മുമ്പേ
കൊടുത്തുകഴിഞ്ഞിരുന്നു.
20 Comments:
ആദ്യ പോസ്റ്റിനു വായനക്കാരില്‍ നിന്നു കിട്ടിയ പ്രതികരണം ഒരു നല്ല പ്രോത്സാഹനമായിരുന്നു. അടുത്ത ചുമരെഴുത്തിനെക്കുറിച്ചു ചിന്തിച്ചപ്പോളാണ് ഈ ചുമര്‍ചിത്രം മനസ്സില്‍ കയറിവന്നത്.
By
ബാബു, at 31 July, 2006 05:02
ആ ചിത്രത്തിന്റെ ഒരു പടം കിട്ടിയിരുന്നെങ്കില്‍ കാണാമായിരുന്നു.ഇതെല്ലാം കുടി മനസ്സില്‍ സങ്കല്‍പ്പിക്കാനുള്ള ബുധിമുട്ട് കൊണ്ടു പറഞതാണെ .
നല്ല ആശയം അപരാ.
By
മുസാഫിര്‍, at 31 July, 2006 08:20
മുസാഫിര്‍, ഇടക്കിടെ മാധ്യമങ്ങളില്‍ കാണാമല്ലോ ഇതുപോലെയുള്ള ചിത്രങ്ങള്‍. കണ്ടു മടുത്തു. ഞാന്‍ ഒന്നു പൊടിപ്പും തൊങ്ങലും വെച്ച് അതൊരു ചിത്രരചനയെന്ന് ഭാവന ചെയ്തതേയുള്ളു. പിന്നെ എഴുതിത്തുടങ്ങിയപ്പോള്‍ ഉള്ളിലെ വേദന അല്‍പം തീവ്രമായി അതില്‍ കലര്‍ന്നു.
ഞാനും 'ബാബു' എന്ന പേരില്‍ എഴുതുന്നത് കണ്‍ഫ്‌യൂഷനായോ? ഞാന്‍ റെജിസ്റ്റര്‍ ചെയ്തപ്പോള്‍ താങ്കളും ബാബു എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് അറിഞ്ഞില്ല. പക്ഷെ ചേട്ടനാണ് സീനിയോറിറ്റി.
By
ബാബു, at 31 July, 2006 11:13
ബാബു, നല്ല കവിത.
By
mariam, at 31 July, 2006 21:33
പ്രിയ ബാബുവിന്.
വിഷമിക്കണ്ട.തമാശ പറഞതാണ്.പേരു ധൈര്യമായി ഉപയോഗിച്ചോളു.
ഇനിയും എഴുതുക.
By
മുസാഫിര്‍, at 31 July, 2006 23:47
നന്ദി മറിയം! കവിത വായിക്കാനും അഭിപ്രായം പറയാനും ബൂലോഗത്തിലും (ഭൂലോകത്തിലും) ആളുകുറവല്ലെ.
By
ബാബു, at 01 August, 2006 09:11
നന്നായിട്ടുണ്ട് ചുമര്‍ചിത്രം :)
By
സു | Su, at 01 August, 2006 09:28
ചുമര്‍ചിത്രം ആദ്യം വായിച്ചിട്ടു കഴിഞ്ഞ ദിവസത്തേപ്പോലെ പെട്ടെന്നു മനസ്സിലായില്ല:) അതുകൊണ്ട് ആരെങ്കിലും അര്‍ത്ഥം പറഞ്ഞുകഴിഞ്ഞു കമന്റിടാമെന്നു വച്ചു .
:D
By
ബിന്ദു, at 01 August, 2006 09:36
ബിന്ദു,
കവിത സാധാരണയായി ബിംബങ്ങള്‍ ഉപയൊഗിക്കുന്നതു കൊണ്ടു അത് വായനക്കാരില്‍ പല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നണു തോന്നുന്നത്. ഏതെങ്കിലും ഒരു കലാസൃഷ്ടിയുടെ അര്‍ഥമറിയാനായി കാത്തു നില്‍ക്കണമോ..?. ആകെ നമുക്കു ചെയ്യാവുന്നതു അതിലെ വാക്കുകളും imagery കളും നമ്മളുമായി എങ്ങനെ സംവദിക്കുന്നു എന്നു നോക്കുകയാണു.
ഈ ചുമര്‍ചിത്രം - വെറും ഒരു നിമിഷം കൊണ്ടു ഉണ്ടായതാണ്. ഒരൊറ്റ ഫ്ലാഷ് കൊണ്ട്.
ഒരു രാസസമ്മിശ്രതിന്റെ വിസ്ഫോടനം.
ഇനാമല്‍ നിറങ്ങള്‍ക്കു പകരം ഓര്‍ഗാനിക്. ചിത്രത്തില്‍ കാണാത്ത കുടുംബം പോറ്റാനുള്ള ആകംക്ഷയും.
ഏറ്റവും കുറഞ്ഞത്, തിരക്കേറിയ ഒരു ചന്തയിലെ ഒരു പൊട്ടിത്തെറി ആയെങ്കിലും ഈ കവിതയെ കാണരുതോ..?
By
mariam, at 01 August, 2006 21:45
നല്ല കവിത.
By
രാജ്, at 04 August, 2006 22:05
പെരിങ്ങോടര്‍ക്ക് ഇഷ്ടായീന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം!
By
ബാബു, at 05 August, 2006 07:30
കവിതകള്‍ മനസ്സിലാക്കാനും ആസ്വദിക്കാനുമുള്ള തലച്ചോറിലെ കോശം എവിടെയെന്ന് തപ്പിക്കൊണ്ടിരിക്കുകയാണെങ്കിലും എന്റേതായ രീതിയില്‍ മനസ്സിലായി. താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.
By
myexperimentsandme, at 05 August, 2006 07:34
നല്ല കവിത!
പാട്ടും ചിത്രവും കവിതയുമെല്ലാം ആസ്വദിക്കാന്‍ ഒരു പ്രത്യേക നിയമവും രീതിയുമൊന്നുമില്ലല്ലോ. ആര്‍ക്കും ആസ്വദിക്കാം അവനനവന്റെ രീതിയില്‍.
കവിത വായിക്കാന്‍ ആളില്ലെന്ന് കരുതണ്ട. ആളുകള്‍ വരും.
By
Unknown, at 05 August, 2006 08:10
കവിത കൊള്ളാം.
By
സ്നേഹിതന്‍, at 05 August, 2006 15:04
ബാബു, കവിത വളരെ ശക്തം. മറിയത്തിന്റെ clue സഹായിച്ചു മനസിലാക്കാന്‍.
"ഈ ചിത്രം
വില്‍പനയ്ക്കല്ല.
ഇതിന്റെ വില
രചനതീരും മുമ്പേ
കൊടുത്തുകഴിഞ്ഞിരുന്നു." എന്ന് പറഞ്ഞു നിറുത്തിയതും മനോഹരം.
By
Anonymous, at 08 August, 2006 07:49
വളരെ നന്ദി, കൂമന്‍!
അവ തന്നെ എന്റെയും പ്രിയപ്പെട്ട വരികള്‍. വായിക്കുമ്പോഴൊക്കെ അവ ഹൃദയത്തെ ഒന്നു കൊളുത്തി വലിക്കുന്നു.
By
ബാബു, at 08 August, 2006 18:51
ഞാന്‍ ഇന്നാണ് ഈ കവിത കണ്ടത്.
താങ്കളുടെ ഉള്ളിലെ നീറ്റല്‍ ഞാന്‍ അനുഭവിച്ചറിഞ്ഞു.ഗംഭീര ഭാവന. തുളച്ചുകയറുന്ന അവതരണം.
പ്രണാമം.
ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ നല്ല കവിതകള്‍.
By
ചമ്പക്കാടന്‍, at 30 August, 2006 06:58
ചമ്പക്കാടന്‍, വളരെ നന്ദി. പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിച്ചത് അനുവാചകന്റെ മനസ്സിനെ തൊട്ടു എന്നറിയുന്നതാണ് പ്രചോദനം.
By
ബാബു, at 31 August, 2006 09:15
നാലായി മടക്കിയ ഒരു കടലാസിന്റെ രൂപത്തില്‍
“ചുമര്‍ചിത്രം” എന്റെ വായനയെത്തേടി വീണ്ടുമെത്തുമെന്ന് ഒരിക്കലും കരുതിയതല്ല. ചില കൂടിക്കാഴ്ചകള്‍ തികച്ചും ആകസ്മികവും, അതിലേറെ ആഹ്ലാദകരവുമാണു. കൂടുതല്‍ വിവരങ്ങള്‍ മാഷു തന്നെ പറഞ്ഞാലും...
By
Unknown, at 14 October, 2006 21:14
വളരെനന്നായിരിക്കുന്നു
By
Sanal Kumar Sasidharan, at 01 July, 2007 23:16
Post a Comment
<< Home