മറവി
മരണത്തിനു മറവിയില്ല
തീര്‍ച്ചയാണ്.
ചരിത്രത്തിന്റെ ഏടുകള്‍
എല്ലാം തിരഞ്ഞിട്ടും
മരണം മറന്ന
മനുഷ്യനെ കണ്ടില്ല
മറവിക്കു മരണമുണ്ടോ?
തീര്‍ച്ചയല്ല.
ഓര്‍മ്മയുടെ ഏടുകള്‍
ഒന്നൊന്നായ് കാര്‍ന്നുതിന്ന്
ഓരോദിനം തോറും
വളര്‍ന്നു കാണുന്നു.
ഒടുവില്‍
മരണം മറക്കാതെ
മെയ്യ് കയ്യടുക്കുമ്പോള്‍
മറവി മരിക്കുമോ?
അതോ
മെല്ലെ ഇഴഞ്ഞിറങ്ങി
മറ്റുള്ളവര്‍ മനസ്സിലെ
എന്നെക്കുറിച്ചോര്‍മകള്‍
തിന്നു തീര്‍ക്കുമൊ?
തീര്‍ച്ചയാണ്.
ചരിത്രത്തിന്റെ ഏടുകള്‍
എല്ലാം തിരഞ്ഞിട്ടും
മരണം മറന്ന
മനുഷ്യനെ കണ്ടില്ല
മറവിക്കു മരണമുണ്ടോ?
തീര്‍ച്ചയല്ല.
ഓര്‍മ്മയുടെ ഏടുകള്‍
ഒന്നൊന്നായ് കാര്‍ന്നുതിന്ന്
ഓരോദിനം തോറും
വളര്‍ന്നു കാണുന്നു.
ഒടുവില്‍
മരണം മറക്കാതെ
മെയ്യ് കയ്യടുക്കുമ്പോള്‍
മറവി മരിക്കുമോ?
അതോ
മെല്ലെ ഇഴഞ്ഞിറങ്ങി
മറ്റുള്ളവര്‍ മനസ്സിലെ
എന്നെക്കുറിച്ചോര്‍മകള്‍
തിന്നു തീര്‍ക്കുമൊ?
7 Comments:
മരണത്തെക്കുറിച്ച് ആലോചിച്ചപ്പോല്‍ ഉരുത്തിരിഞ്ഞു വന്ന ഒരു കവിത. ഞാന്‍ നേരത്തെ എഴുതിയ ചുമര്‍ചിത്രമെന്ന കവിത പലര്‍ക്കും മനസ്സിലായെന്നു തോന്നുന്നില്ല(മറിയം ഒരു ഗൈഡ് എഴുതിയിട്ടും.) ഈ കവിത എളുപ്പമാണെന്നു കരുതുന്നു.
By
ബാബു, at 04 August, 2006 19:52
നമ്മുടെ പ്രിയപ്പെട്ടവര്‍ മരിക്കുമ്പോഴാണ് മറവി അനുഗ്രഹമാകുന്നത്
ഒരു പാല്‍ പുഞ്ചിരി കണ്ടതു മൃതിയെ മറന്നേ പോകും
പാവം മാനവഹൃദയം
(സുഗതകുമാരി)
By
വല്യമ്മായി, at 05 August, 2006 05:00
വല്യമ്മായി, നന്ദി. ഞാന്‍ ഉദ്ദേശിക്കാഞ്ഞ ഒരു അര്‍ത്ഥതലമാണ് വല്യമ്മായി കണ്ടത്. അതാണല്ലൊ കവിതയുടെ രാസപ്രക്രിയ!
By
ബാബു, at 05 August, 2006 06:07
നല്ല കവിത....
മരണത്തെയും മറവിയെയും കുറിച്ചുള്ള വിശുദ്ധ(?)മായ വേവലാതികള്‍ തന്നെയാണ് നമ്മുടെ എല്ലാ എഴുത്തിന്റെയും ആവിഷ്കാരത്തിന്റെയും പ്രാഥമിക ചോദന എന്നു തോന്നുന്നു. ശരിയാണോ....?
By
ടി.പി.വിനോദ്, at 06 August, 2006 22:05
തീര്‍ച്ചയായും ലാപുഡേ.
മരണമെന്ന നിത്യസത്യമാണല്ലൊ സ്വര്‍ഗ്ഗം, പുനര്‍ജ്ജന്മം മുതലായ ആശയങ്ങള്‍ക്കുള്ള പ്രചോദനം.
പിന്നെ മറവി..അതിനെ തോല്‍പിക്കുവാന്‍ ഓരോ സ്മാരക സംരംഭങ്ങള്‍.
നന്ദി...
By
ബാബു, at 08 August, 2006 07:05
നന്നായി.
വാക്കുകള്‍ കൊണ്ട് അര്‍ത്ഥങ്ങളെ പൊതിയുന്നതിനെക്കാള്‍ ഭംഗി അവ ചൂണ്ടുപലകകളാവുമ്പോഴാണു
By
nalan::നളന്‍, at 08 August, 2006 19:59
നല്ലചിന്തകള്‍.പുതിയ ഒരുണര്‍വ്
By
Sanal Kumar Sasidharan, at 01 July, 2007 23:10
Post a Comment
<< Home