ചുമരെഴുത്ത്

Saturday, September 13, 2008

ചൂണ്ട

വര്‍ണ്ണത്തൂവലും,
പൊങ്ങും, ചരടും,
പട്ടുനൂലും കെട്ടി
വരിഞ്ഞുമുറുക്കി
വരികളൊരുക്കി
ഹൃത്തടങ്ങളിലേക്കെറിയുമ്പോള്‍
ഉദ്ദേശ്യമൊന്നേയുള്ളു.

ഒരു അനുവാചകനെങ്കിലും
ഒന്നുകൊത്തണം
കൊളുത്തിവലിയണം.

കൂര്‍ത്ത അര്‍ത്ഥങ്ങള്‍
തൊണ്ടയില്‍ത്തടഞ്ഞ്‌
മുറിവേല്‍പ്പിച്ച്‌
ചങ്കിലേക്കിറങ്ങണം.

താളുമറിഞ്ഞ്‌
കണ്ണ്‌ ഊരി രക്ഷപെട്ടാലും
നീറ്റല്‍ നിലനില്‍ക്കണം.

ചാരായംപോലെ
തലയ്ക്കുപിടിക്കണം.

അതിന്റെയോര്‍മ്മയില്‍
അടുത്ത കൊളുത്തും നോക്കി
കാത്തുകാത്തിരിക്കണം.

7 Comments:

 • ഹോ ! ആ ചൂണ്ടയില്‍ ഞാന്‍ കൊളുത്തിയല്ലോ..ഊരാന്‍ പറ്റണില്ല..നല്ല കവിത ട്ടോ !  {{{{{{{{{{0}}}}}}}}}}}

  By Blogger കാന്താരിക്കുട്ടി, at 13 September, 2008 20:25  

 • ചൂണ്ട, അനേകനാളുകള്‍ക്കുശേഷം ഒരു കവിത.

  By Blogger ബാബു, at 13 September, 2008 20:36  

 • കവിത ഇഷ്ടപ്പെട്ടന്നറിഞതില്‍ വളരെ സന്തോഷം, കാന്താരിക്കുട്ടി!

  By Blogger ബാബു, at 14 September, 2008 06:06  

 • ഈ ചൂണ്ട കൊള്ളാലോ...ഇഷ്ടപ്പെട്ടു..

  By Blogger smitha adharsh, at 14 September, 2008 10:24  

 • nalla kavitha, ishtappettu.

  By Blogger സിമി, at 14 September, 2008 10:35  

 • ഇതുപോലെ കൊളിത്തി വലിയ്ക്കുന്ന വാക്കുകള്‍ എറിഞ്ഞു പോകുന്നവരോട് എനിക്ക് വെറുപ്പാണ്...ഇത് എന്റെ അഭിപ്രായം...

  By Blogger ശിവ, at 14 September, 2008 10:44  

 • കവിത വായിച്ച് അഭിപ്രായം പറഞ്ഞ സ്മിതയ്ക്കും, സിമിയ്ക്കും, ശിവയ്ക്കും നന്ദി!

  By Anonymous babu, at 15 September, 2008 14:56  

Post a Comment

Links to this post:

Create a Link

<< Home